തിരുവാർപ്പ്: ഷാഫി പറമ്പിൽ എം. പി ക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. യു.ഡി.എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവീനർ ബിനു ചെങ്ങളം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അദ്ധ്യക്ഷത വഹിച്ചു. റൂബി ചാക്കോ, അജി കൊറ്റംപടം, കെ.സി മുരളീകൃഷ്ണൻ, വി.എ വർക്കി, സുമേഷ് കാഞ്ഞിരം, അജാസ് തച്ചാട്ട്, ഷമീർ വളയംകണ്ടം, ബോബി മണലേൽ, എം.എ വേലു, അഷ്‌റഫ് ചാരത്തറ, ലിജോ, ബിനോയ്, രാജാ തലത്തോട്ടിൽ, സദർ, തൽഹത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |