പള്ളിക്കൽ : പള്ളിക്കൽ∙ ഗ്രാമപഞ്ചായത്തിലെ പഴകുളം ആലുംമൂട്–തെങ്ങമം റോഡിന്റെ നവീകരണം പ്രധാനമന്ത്രി സടക് യോജന പദ്ധതി പ്രകാരം നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലുംമൂട്- തെങ്ങമം നിവാസികൾ. 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ടാർ ചെയ്യുന്നതിന് 2018ലെടുത്ത എസ്റ്റിമേറ്റ് പ്രകാരം മുമ്പ് ടെൻഡർ ചെയ്തിരുന്നതാണ്. എന്നാൽ അന്ന് കരാർ ഏറ്റെടുക്കാൻ ആരും മൂന്നോട്ടു വരാത്തതിനാൽ നവീകരണം നടത്താൻ കഴിയാതെ കിടക്കുകയായിരുന്നു. ഇക്കാര്യം പഞ്ചായത്ത് അംഗം ജി. പ്രമോദ് ,ആന്റോ ആന്റണി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എംപിയുടെ ഇടപെടലിനെ തുടർന്ന് അന്നത്തെ എസ്റ്റിമേറ്റ് പുതുക്കിനൽകി വീണ്ടും ടെൻഡർ ചെയ്തതോടെയാണ് നവീകരണത്തിനുള്ള കരാർ എടുക്കാൻ ഒരു കമ്പനി ഇപ്പോൾ മുന്നോട്ടു വന്നതന്ന് ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ്. ജി കേരളകൗമുദിയോട് പറഞ്ഞു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് 3.4 ,വാർഡുകളിൽ കുടി കടന്നുപോകുന്ന റോഡാണിത്. അലുക്കൽ എന്ന കമ്പനിയാണ് കരാറുകാർ. 22377119 രൂപയാണ് നിർമ്മാണ ചെലവ്.
2018 ലെ എസ്റ്റമേറ്റ് പ്രകാരം ടെൻഡർ ചെയ്ത്പോൾ ആരും പണി ഏറ്റെടുക്കാൻ എത്തിയില്ല. പഞ്ചായത്ത് ഫണ്ട് നാമമാത്രം ഉപയോഗിച്ചി ഇൗ റോഡിന്റെ നവീകരണം നടത്താൻ കഴിയില്ല. . അതിനാൽ വീണ്ടും എംപിയെ കണ്ട് ഇൗ എസ്റ്റമേറ്റ് റിവേഴ്‌സ് ചെയ്യാൻ കത്ത് നൽകി. അങ്ങനെ 2021ലെ എസ്റ്റമേറ്റ് പ്രകാരം ടെനഡർ ചെയ്യുകയായിരുന്നു.
പ്രമോദ് .ജി
പള്ളിക്കൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |