പൂവാർ: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അടിമലത്തുറ ഇടവക ഫാത്തിമ മാതാ ദേവാലയത്തിലെ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിന് സന്ധ്യാവന്ദനവും ചപ്രപ്രദക്ഷിണവും നടത്തി. ഇന്നലെ വൈകിട്ട് നടന്ന സന്ധ്യാവന്ദനത്തിന് റവ.ഫാ.ആൻഡ്രൂസ് കോസ്മോസ് മുഖ്യകാർമികനായി. റവ.ഫാ. യൂജിൻ ബ്രിട്ടോ വചനപ്രഘോഷണം നടത്തി.അടിമലത്തുറ ഇടവക ചുറ്റിയുള്ള ഭക്തിനിർഭരമായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ രൂപം അടിമലത്തുറ ഇടവക വികാരി ഫാ.ഷാബിൻ ലീൻ ആശിർവദിച്ചു.രാത്രി 10.30ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് അടിമലത്തുറ യൂണിറ്റ് തരംഗ് എന്ന കലാവിരുന്നും അവതരിപ്പിച്ചു.തിരുനാൾ ദിനമായ ഇന്ന് രാവിലെ 8ന് പ്രഥമ ദിവ്യകാരുണ്യ ദിവ്യബലി അടിമലത്തുറ ഇടവക വികാരി ഫാ.ഷാബിൻ ലീൻ നടത്തും.വൈകിട്ട് 5ന് ജപമാല,ലിറ്റിനി,നൊവേന. തിരുനാൾ സമൂഹ ദിവ്യബലിയ്ക്കും പുല്ലുവിള ഇടവക വികാരി റവ.ഫാ.ആന്റണി എസ്.ബി.മുഖ്യ കാർമികത്വം വഹിക്കും, തിരുന്നാൾ ദിവ്യബലിക്ക് വചന പ്രഘോഷണം തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷ സമിതി കോഓർഡിനേറ്റർ റവ.ഡോ.ലോറൻസ് കുലാസ് നടത്തും. തുടർന്ന് അടിമലത്തുറ ഇടവക വികാരി ഫാ.ഷാബിൻ ലീൻ തിരുനാൾ കൊടിയിറക്ക് നടത്തും.രാത്രി 10ന് മാഗ്നസ് തിരുവനന്തപുരം പ്രീമിയർ ഫെസ്റ്റിവൽ മെഗാ ഷോയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |