പാലോട്: അക്ഷരം ആയുധമാക്കിയ കവിയും റിട്ട.കോളേജ് അദ്ധ്യാപകനുമായ ചായം ധർമ്മരാജന്റെ അകാല വിയോഗം നാടിനു തീരാനൊമ്പരമായി. പ്രിയ അദ്ധ്യാപകനെ അവസാനമായി ഒരു നോക്കുകാണാൻ ആളുകൾ ഒഴുകിയെത്തി. ഞായറാഴ്ച രാവിലെ 9 ഓടെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാരംഭിച്ച വിലാപയാത്ര നെടുമങ്ങാട് താലൂക്കിലെ പ്രധാന വീഥികളിലൂടെ കടന്നുപോയി. നെടുമങ്ങാട് ടൗൺ എൽ.പി.എസ്, പ്രിയ കവിയുടെ ജന്മസ്ഥലമായ വിതുരയിലെ ചായം,മരുതുംമൂട്,നന്ദിയോട് എന്നിവിടങ്ങളിൽ ശിഷ്യ സമൂഹമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വൈകിട്ട് മൂന്നരയോടെ പേരയം ആനകുളം കൈതയിൽ വീട്ടിൽ പ്രമുഖ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. എം.എൽ.എമാരായ ഡി.കെ. മുരളി,ജി.സ്റ്റീഫൻ,സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു,കവി കുരീപ്പുഴ ശ്രീകുമാർ,ഗിരീഷ് പുലിയൂർ,പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊ.വി.എൻ. മുരളി,സി.പി.എം ഏരിയാ സെക്രട്ടറിമാരായ പി.എസ്.മധുസൂദനൻ,കെ.പി.പ്രമോഷ്,ബി.ബിജു,ജില്ലാ കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ,വേങ്കോട് കുമാരനാശാൻ സ്മാരക സമിതി പ്രസിഡന്റ് എസ്.എസ്.ബിജു,തോന്നയ്ക്കൽ ആശാൻ സ്മാരക സെക്രട്ടറി, പു.ക.സ ജില്ലാ സെക്രട്ടറി രാഹുൽ,പാലോട് കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ്എസ്.സഞ്ജയൻ,നന്ദിയോട് സഹ.ബാങ്ക് പ്രസിഡന്റ് ജി.എസ്.ഷാബി,പാലോട് സഹ.ബാങ്ക് പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞ്,എഴുത്തുകാരായ ഇരിഞ്ചയം രവി,വി.ഷിനിലാൽ,ഡോ.ബി. ബാലചന്ദ്രൻ,സലിൻ മാങ്കുഴി,അനിൽ വേങ്കോട് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |