ചെന്നൈ: കേരളത്തിലേക്കും റെയിൽവേ ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്- ചെന്നൈ എഗ്മോർ- തിരുവനന്തപുരം നോർത്ത് (06108/06107) സ്പെഷ്യൽ ട്രെയിനും എസ്.എം.വി,ടി ബംഗളുരു- കൊല്ലം- കന്റോൺമെന്റ് റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതു കൂടാതെ മംഗളരുവിൽ നിന്ന് ഷൊർണൂർ - പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്പെഷ്യൽ ട്രെനിൻ സർവീസ് നടത്തും.
ബെംഗളൂരു - കൊല്ലം ട്രെ.യിൻ
00:2806567 എസ്എംവിടി ബെംഗളൂരു- കൊല്ലം സ്‌പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 21 രാത്രി 11 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും.
06568 കൊല്ലംബെംഗളൂരു കന്റോൺമെന്റ് സ്‌പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 22ന് വൈകീട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
06561 എസ്എംവിടി ബെംഗളൂരു കൊല്ലം സ്‌പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 16ന് വൈകീട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20ന് കൊല്ലത്ത് എത്തിച്ചേരും.
06562 കൊല്ലം ബെംഗളൂരു കന്റോൺമെന്റ് സ്‌പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 17ന് രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം പുലർച്ചെ 3.30ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം സ്‌റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ടാകും. ഒക്ടോബർ 13ന് രാവിലെ എട്ടുമണി മുതൽ റിസർവേഷൻ ആരംഭിക്കും.
തിരുവനന്തപുരം നോർത്ത്- ചെന്നൈ എഗ്മോർ
06108 തിരുവനന്തപുരം നോർത്ത്‌ചെന്നൈ എഗ്മോർ സ്‌പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 21ന് വൈകീട്ട് 5.10ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും.
06107 ചെന്നൈ എഗ്മോർതിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ ഒക്ടോബർ 22ന് ഉച്ചയ്ക്ക് 1.25ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം നേർത്തിൽ എത്തിച്ചേരും.
വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് സ്റ്റേഷനുകളിൽ നിർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |