പറവൂർ: ജ്യോതിഷ - താന്ത്രികാചാര്യനായിരുന്ന പറവൂർ ശ്രീധരൻ തന്ത്രിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പറവൂർ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ഒരുവർഷം നീളുന്ന 'ശ്രീധര ശതവർഷം" ആഘോഷങ്ങളുടെ ഭാഗമായി നാളെ പറവൂർ റെസ്റ്റ് ഹൗസിൽ തന്ത്രശാസ്ത്ര സദസും താന്ത്രിക പ്രതിഭകൾക്ക് ആദരവും നടക്കും. രാവിലെ 10.30ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി അദ്ധ്യക്ഷനാകും. നവീകരണകലശവും പുന:പ്രതിഷ്ഠയും എന്ന വിഷയത്തിൽ ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻനമ്പൂതിരി പ്രബന്ധം അവതരിപ്പിക്കും. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ഓതിക്കൻ തോട്ടയ്ക്കാട് കൃഷ്ണൻനമ്പൂതിരി, അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, തങ്കപ്പൻ ശാന്തി, കരുണാകരൻ ശാന്തി, സുരേഷ് ശാന്തി, ഉണ്ണിക്കൃഷ്ണൻ ശാന്തി എന്നിവരെ ആദരിക്കും. വിദ്യാപീഠം പ്രസിഡന്റ് പി. പ്രേംജിത്ത് ശർമ്മ, സനൽകുമാർ ശാന്തി എന്നിവർ സംസാരിക്കും. രാവിലെ 9.30ന് പറവൂർ ശ്രീധരൻ തന്ത്രിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഉച്ചക്ക് ഒന്നിന് പിറന്നാൾസദ്യയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |