തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഇതിൽ 19 മഹീന്ദ്ര ബോലേറോ ജീപ്പുകൾ , 19 മൊബൈൽ ഫോറൻസിക് വാനുകൾ, രണ്ടു ട്രൂപ് ക്യാരിയർ ബസുകൾ, അഞ്ച് ഗൂർഖ ജീപ്പുകൾ, നാല് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ എന്നിവ ഉൾപ്പെടുന്നു.
മൊബൈൽ ഫോറൻസിക് വാഹനങ്ങൾ തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി സംവിധാനവും ഉള്ളവയാണ്. ബൊലേറോ വാഹനങ്ങൾ പട്രോളിംഗിന് ഉപയോഗിക്കും. പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |