കൊച്ചി: ഈ വർഷത്തെ മഹാകവി നാലപ്പാട്ട് നാരായണ മേനോൻ സ്മാരക പുരസ്കാരം കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന് സമർപ്പിക്കുമെന്ന് പുരസ്കാര നിർണയ കമ്മിറ്റി ചെയർമാൻ സി. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലപ്പാട്ട് നാരായണ മേനോന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് 7ന് വൈകിട്ട് 3ന് പുന്നയൂർക്കുളം കുന്നത്തൂർമനയിൽ നടക്കുന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ. പ്രസാദ് പുരസ്കാരം സമർപ്പിക്കും. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്കാരം. ടി. മോഹൻ ബാബു, സരിത അശോകൻ നാലപ്പാട്ട്, റഫീഖ് പട്ടേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |