ആലത്തൂർ: പട്ടികജാതി വികസന വകുപ്പും ആലത്തൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ബിനു അദ്ധ്യക്ഷത വഹിച്ചു. 'കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം.മുഹമ്മദ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ആർ.രാജഗോപലൻ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. പട്ടികജാതി വികസന ഓഫീസർ എം.പി.എൽദോസ്, എം.ദിനേശ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |