തൃശൂർ: മുല്ലനേഴി ഫൗണ്ടേഷൻ, അവിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം ഗാനരചയിതാവും കവിയുമായ ബി.കെ ഹരിനാരായണന് നൽകും. ചലച്ചിത്ര ഗാനരചനയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. 15001 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് പത്മകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കൾക്ക് പ്രശസ്തിപത്രവും ഫലകവും 2500 രൂപ വീതം മുഖവിലയുള്ള പുസ്തകങ്ങളും നൽകും. മുല്ലനേഴിയുടെ ഓർമദിനമായ 22 ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ഡോ.സി. രാവുണ്ണി, സി.കെ. അനന്തകൃഷ്ണൻ, ജയൻ, ചാക്കോ ഡി അന്തിക്കാട്, റീബ പോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |