കുട്ടനാട്: കൈനകരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് 22ാം നമ്പർ എസ്.എൻ. ഡി .പി ശാഖ യോഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം.സി പ്രസാദ് അധ്യക്ഷനാകും.പഞ്ചായത്ത് വികസന രേഖ പ്രകാശനവും ആദരിക്കലും തോമസ് കെ.തോമസ് എം.എൽ.എ നിർവഹിക്കും.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ അനിൽകുമാർ, കൈനകരി പഞ്ചായത്ത് സെക്രട്ടറി ജി.ടി അഭിലാഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്. സുധി മോൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |