മുക്കം : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി എസ്.എസ്.കെ കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച വിമാനയാത്രയടക്കമുള്ള രണ്ടു ദിവസത്തെ വിനോദയാത്ര ലിന്റോ ജോസഫ് എം. എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. 36 കുട്ടികളും 22 രക്ഷകർത്താക്കളുമടങ്ങുന്ന സംഘം ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും. ബി. ആർ. സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ പ്രത്യേക താത്പര്യമെടുത്ത് സുമനസ്സുകളിൽ നിന്ന് ധനസഹായം സ്വീകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. സർവശിക്ഷ കേരള കോഴിക്കോട് ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ പി. എൻ അജയൻ, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, എസ്.എസ്. കെ കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് റാഫി, അൻസാർ, സിനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |