കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന വനിത, പട്ടികവിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ രണ്ടാം ദിനം 21 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു. കല്ല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ നടന്നത്.
സംവരണ വാർഡുകൾ
പാപ്പിനിശ്ശേരി വനിത: കോട്ടപ്പാലം, മഞ്ഞക്കുളം, മാങ്കടവ്, കല്ലൂരി, അരോളി ഹൈസ്‌കൂൾ, തുരുത്തി, പാപ്പിനിശ്ശേരി സെൻട്രൽ, അറത്തിൽ, കാട്ടിലെപ്പള്ളി, പൊടിക്കളം, പട്ടികജാതി വനിത: ഇല്ലിപ്പുറം, പട്ടികജാതി: പുതിയകാവ്.
പട്ടുവം വനിത: കാവുങ്കൽ, മുതുകുട, മാണുക്കര, മംഗലശ്ശേരി, കയ്യം, അരിയിൽ, മുതലപ്പാറ, പട്ടികജാതി: കൂത്താട്ട്.
അഴീക്കോട് വനിത: പള്ളിക്കുന്നുമ്പ്രം, മൈലാടത്തടം, മോളോളം, ആറാംകോട്ടം, പുന്നക്കപ്പാറ, വായിപ്പറമ്പ്, കൊട്ടാരത്തുംപാറ, വൻകുളത്തുവയൽ, മൂന്നുനിരത്ത്, ഉപ്പായിച്ചാൽ, കാവുംചാൽ, പടിഞ്ഞാറേചാൽ, പട്ടികജാതി: കപ്പക്കടവ്.
മാടായി വനിത: വേങ്ങര ഈസ്റ്റ്, അടുത്തില, കീയ്യച്ചാൽ, പഴയങ്ങാടി ടൗൺ, പഴയങ്ങാടി സൗത്ത്, പുതിയങ്ങാടി വാടിക്കൽ കടവ്, പുതിയങ്ങാടി സെന്റർ, പുതിയങ്ങാടി പുതിയവളപ്പ്, പുതിയങ്ങാടി ഇട്ടമ്മൽ, പുതിയങ്ങാടി ചൂട്ടാട്, പട്ടികജാതി വനിത: പുതിയങ്ങാടി മഞ്ഞരവളപ്പ്, പട്ടികജാതി: വെങ്ങര നോർത്ത്.
വളപട്ടണം വനിത: കരിയിൽ, ഹൈവേ, ഓൾഡ് എൻഎച്ച്, തങ്ങൾ വയൽ, മായിച്ചാൻ കുന്ന്, ടൗൺ വാർഡ്, പാലോട്ട് വയൽ, പട്ടികജാതി: ഹൈസ്‌കൂൾ.
നാറാത്ത് വനിത: ചോയിച്ചേരി, പള്ളേരി, കൊറ്റാളി, കണ്ണാടി പറമ്പ്‌തെരു, പുല്ലൂപ്പി വെസ്റ്റ്, പാറപ്പുറം, നിടുവാട്ട്, കാക്കത്തുരുത്തി, പട്ടികജാതി വനിത: കമ്പിൽ, പട്ടികജാതി: ഓണപ്പറമ്പ്.
മാട്ടൂൽ വനിത: മുണ്ടപ്രം കാവിലെ പറമ്പ്, മാട്ടൂൽ പള്ളി പ്രദേശം, മടക്കര നോർത്ത്, മടക്കര ഈസ്റ്റ്, മടക്കര വെസ്റ്റ്, മാട്ടൂൽ സൗത്ത് ചാൽ, മാട്ടൂൽ തങ്ങളെ പള്ളിച്ചാൽ, ഒളിയങ്കര കോൽക്കാരൻ ചാൽ, സിദ്ധിഖാബാദ് ചാൽ, വേദാമ്പ്രം ജസീന്ത ചാൽ, പട്ടികജാതി: മാട്ടൂൽ നോർത്ത് അതിർത്തി.
കണ്ണപുരം വനിത: അമ്പലപ്പുറം, കണ്ണപുരം ടൗൺ, കണ്ണപുരം സെന്റർ, ചുണ്ട, കയറ്റീൽ, തൃക്കോത്ത്, ഇടക്കേപ്പുറം സൗത്ത്, ഇടക്കേപ്പുറം സെന്റർ, പട്ടികജാതി: കീഴറ.
കല്യാശ്ശേരി വനിത: കെ കണ്ണപുരം, കരിക്കാട്, ചെക്കിക്കുണ്ട്, പാറക്കടവ്, മാര്യാംഗലം, മാങ്ങാട്, കല്യാശ്ശേരി, ഇടപ്പള്ളി, കല്ല്യാശ്ശേരി സെൻട്രൽ,പുത്തരിപ്പുറം, പട്ടികജാതി: പാറപ്പുറം.
ചെറുകുന്ന് വനിത: നിടുപുറം, കുന്നനങ്ങാട്, ഒതയമ്മാടം, പാടിയിൽ, കവിണിശ്ശേരി വയൽ, അമ്പലപ്പുറം, കൊവ്വപ്പുറം, പട്ടികജാതി : മുട്ടിൽ.
ഏഴോം വനിത: കൊട്ടില, ഓണപ്പറമ്പ, നരിക്കോട്, കൊട്ടക്കീൽ, ഏഴോം, ചെങ്ങൽ, പഴയങ്ങാടി, എരിപുരം, പട്ടികജാതി: അടുത്തില.
ചിറക്കൽ വനിത: പുഴാതി, എരുമ്മൽ വയൽ, കാട്ടാമ്പള്ളി, കോട്ടക്കുന്ന്, പുഴാതി അമ്പലം, ഓണപ്പറമ്പ്, അരയമ്പേത്ത്, ചാലുവയൽ, പുതിതെരു മണ്ഡപം, അലവിൽ സൗത്ത്,അലവിൽ നോർത്ത്, പുതിയാപറമ്പ്, പട്ടികജാതി: .കീരിയാട്.
ചെറുതാഴം വനിത: അറത്തിപറമ്പ, നരിക്കാംവള്ളി, പെരിയാട്ട്, കുളപ്പുറം, മേലതിയടം, മണ്ടൂർ, വയലപ്ര, ചുമടുതാങ്ങി, കക്കോണി, ഏഴിലോട്, പട്ടികജാതി: പിലാത്തറ.
ചപ്പാരപ്പടവ് വനിത: എരുവാട്ടി, കരിങ്കയം, മണാട്ടി, ബാലപുരം, ശാന്തിഗിരി, നാടുകാണി, കൂവേരി, തേറണ്ടി, പെരുമളാബാദ്, എടക്കോം, പട്ടികജാതി: മംഗര.
പരിയാരം വനിത: പുളിയൂൽ, വായാട്, തിരുവട്ടൂർ, കുറ്റ്യേരി, മാവിച്ചേരി, ചെറിയൂർ, കാഞ്ഞിരങ്ങാട്, മുക്കുന്ന്, തൊണ്ടന്നൂർ, കോരൻപീടിക, ഇരിങ്ങൽ, പട്ടികജാതി : മുടിക്കാനം.
കുറുമാത്തൂർ വനിത: ചൊറുക്കള, പൊക്കുണ്ട്, വൈത്തല, മുണ്ടേരി, വടക്കാഞ്ചേരി, ചെപ്പനൂൽ, വരഡൂൽ, കണിച്ചാമൽ, പൂമംഗലം, മഴൂർ, പട്ടികജാതി: മുയ്യം.
ചെങ്ങളായി വനിത: കണ്ണാടിപ്പാറ, ചാലിൽ വയൽ, കാവിന്മൂല, അടുക്കം, ചെങ്ങളായി, കോട്ടപ്പറമ്പ്, തേർളായി, നിടുവാലൂർ, കുണ്ടൂലാട്, പടിഞ്ഞാറേമൂല, പട്ടികജാതി: മമ്മലത്ത്കരി.
ഉദയഗിരി വനിത: മുതുശ്ശേരി, ഉദയഗിരി, പുല്ലരി, ലഡാക്ക്, ചീക്കാട്, മണക്കടവ്, മുക്കട, പൂവഞ്ചൽ, പട്ടിക വർഗ്ഗം: മമ്പോയിൽ.
നടുവിൽ വനിത: വെള്ളാട്, പാറ്റക്കളം, പാത്തൻപാറ, കനകക്കുന്ന്, കൈതളം, പുലിക്കുരുമ്പ, വേങ്കുന്ന്, മണ്ഡളം, താവുകുന്ന്, പട്ടികവർഗ വനിത: പൊട്ടൻ പ്ലാവ്. പട്ടികവർഗം വായാട്ടുപറമ്പ്.
കടന്നപ്പള്ളി പാണപ്പുഴ വനിത: കണ്ടോന്താർ, മൂടേങ്ങ, ഏര്യം, ചെറുവിച്ചേരി, തെക്കേക്കര, മെഡിക്കൽ കോളേജ്, ചിറ്റന്നൂർ, പടിഞ്ഞാറേക്കര, പട്ടികജാതി: കണാരംവയൽ.
ആലക്കോട് വനിത: കൂടപ്രം, ചിറ്റടി, തേർത്തല്ലി, രയറോം, മൂന്നാംകുന്ന്, നെടുവോട്, കുട്ടാപറമ്പ്, അരങ്ങം, നെല്ലിക്കുന്ന്, നെല്ലിപ്പാറ, മേരിഗിരി, പട്ടികജാതി; പരപ്പ, പട്ടികവർഗ്ഗം: കൂളാമ്പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |