തിരുവനന്തപുരം: കേരള അക്കാഡമി ഓഫ് സയൻസ് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ഡോ പി.വി. മോഹനൻ എൻഡോവ്മെന്റ് അവാർഡിന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷണ വിദ്യാർത്ഥികളായ എം.ജെ.അജയ് കൃഷ്ണൻ, എസ്.രേഷ്മ എന്നിവർ അർഹരായി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ശാസ്ത്രജ്ഞനും ടോക്സിക്കോളജി ഡിവിഷൻ ഹെഡുമായിരുന്ന ഡോ.മോഹനന്റെ സ്മരണാർത്ഥം അക്കാഡമി ഏർപ്പെടുത്തിയ പുരസ്‌കാരം 18ന് കണ്ണൂർ ശ്രീ നാരായണ കോളേജിൽ നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സമ്മാനിക്കും..ഗോൾഡ് മെഡലും പ്രശസ്തി പത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.ഇതിനോടനുബന്ധിച്ച് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സീനിയർ സയന്റിസ്റ്റായ ഡോ.എസ്.ജി.രാമചന്ദ്ര എൻഡോവ്മെന്റ് പ്രഭാഷണവും അവാർഡ് ജേതാക്കളുടെ പ്രബന്ധ അവതരണവും ശാസ്ത്രജ്ഞൻമാരുടെ പ്രഭാഷണങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |