തോപ്പുംപടി: കൊച്ചി കോർപ്പറേഷൻ കൈക്കൂലി കോർപ്പറേഷനായി മാറിയെന്ന് പ്രതിപക്ഷം. കോർപ്പറേഷനിൽ എന്തെങ്കിലും നടക്കണമെങ്കിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട സാഹചര്യമാണ്. ഒരുമാസം ആറുപേരെ വിജിലൻസ് പിടികൂടിയിട്ടും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മേയർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കെ സ്മാർട്ട് സംവിധാനത്തിൽ നഗരസഭ പ്രവർത്തിക്കുന്നത് കൊണ്ട് അഴിമതി രഹിതമായാണ് നഗരസഭയുടെ പ്രവർത്തനം നടക്കുന്നതെന്ന് മേയറുടെ വാദങ്ങൾ പൊളിയുകയാണ്. ഭരണസമിതിയുടെ അറിവോടെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്നും പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. ആന്റണി കുരീത്തറ പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |