തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ/ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്./യു.പി.എസ്.-വിവിധ എൻ.സി.എ. വിജ്ഞാപനങ്ങൾ (കാറ്റഗറി നമ്പർ 185/2024, 226/2024, 168/2024, 184/2024, 104/2024, 229/2024) തസ്തികകളിലേക്ക് 23 നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 669/2024), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 709/2024) തസ്തികകളിലേക്ക് 24 നും പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സർവ്വേയ്സ് ആൻഡ് അനാലിസിസ് (കാറ്റഗറി നമ്പർ 393/2022) തസ്തികയിലേക്ക് 23 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്‌മെന്റ് (കാറ്റഗറി നമ്പർ 366/2022) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
നിയമ വകുപ്പിൽ ലീഗൽ അസി.ഗ്രേഡ് 2 (കാറ്റഗറി നമ്പർ 481/2024, 726/2024, 727/2024, 728/2024) തസ്തികയിലേക്ക് 23ന് രാവിലെ 7മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (കാഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) തസ്തികകളിലേക്കുള്ള ഒന്നാംഘട്ട ഒ.എം.ആർ. പൊതുപ്രാഥമിക പരീക്ഷ 25 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെ നടത്തും.
സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 385/2024) തസ്തികയിലേക്ക് 28ന് രാവിലെ 7മുതൽ 8.50വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കുള്ള വകുപ്പുതല പരീക്ഷക്ക് (സ്‌പെഷ്യൽ ടെസ്റ്റ്-ഒക്‌ടോബർ 2025) അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും.
ഫയറിംഗ് ടെസ്റ്റ്
ജൂലൈ 2025ലെ വകുപ്പുതല വിജ്ഞാപന പ്രകാരം കേരള ജയിൽ ഓഫീസേഴ്സ്, ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് എന്നിവർക്കുള്ള പ്രാക്ടിക്കൽ പരീക്ഷ (ഫയറിങ് ടെസ്റ്റ്) 27ന് രാവിലെ 6മുതൽ തൃശൂർ പൊലീസ് അക്കാഡമി ലോംഗ് റേഞ്ച് ഫയറിംഗ് ബട്ടിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |