കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ മകളും പരേതനായ പ്രൊഫ.എം.അച്യുതന്റെ ഭാര്യയുമായ രാധ (86) നിര്യാതയായി. കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയറായ മകൾ ബി.ഭദ്രയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഡോ.നന്ദിനി നായർ (ക്യൂട്ടിസ് ക്ലിനിക്ക്, എറണാകുളം), ഡോ.നിർമ്മല പിള്ള (പൂനെ) എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: പ്രശസ്‌ത ഓങ്കോളജിസ്റ്റ് ഡോ.മോഹൻ നായർ, സാഹിത്യകാരൻ ജി.മധുസുദനൻ (ജി.എം.പിള്ള,പൂനെ). സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്‌മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |