തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 2,440 രൂപ കൂടി 97,360 രൂപയും ഗ്രാമിന് 305 രൂപ കൂടി 12,170 രൂപയുമായി. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ആദ്യമായാണ് ഗ്രാം വില 12,000 കടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു.
പവൻ വില ഒരുലക്ഷം കടക്കാൻ വെറും 2,640 രൂപയുടെ വ്യത്യാസം മാത്രമേയുളളൂ. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ പവൻ വില ഒരു ലക്ഷം കടക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇതോടെ ആഭരണവാങ്ങാൻ കാത്തിരുന്നവരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. മൂന്ന് ശതമാനം ജിഎസ്ടിയും 53.10 രൂപ ഹാൾമാർക്ക് ഫീസും മൂന്ന് മുതൽ 35 ശതമാനം വരെയൊക്കെയുള്ള പണിക്കൂലിയും കൂടിച്ചേരുമ്പോൾ സ്വർണാഭരണം വാങ്ങുന്നത് ഇതിലും കൂടുതലാകുമെന്നാണ് വിലയിരുത്തുന്നത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി, മറ്റു സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
വിലക്കുതിപ്പിന് ആവേശമാകുന്ന മറ്റുകാരണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |