തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്രതീക്ഷകളേകി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 95,960 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 1200 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് 10,800 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നുണ്ടായ കുറവ് സ്വർണത്തിൽ പ്രതീക്ഷ പകരുന്ന വിധത്തിലുളളതാണ്.
അതേസമയം, സ്വർണവിലയിൽ ഇനി പ്രതീക്ഷപോലെ കുറവ് സംഭവിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. അധികം വൈകാതെ പവൻ വില ഒരു ലക്ഷത്തിലേക്കെത്തുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റു സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
എന്നാൽ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 1,90,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 203 രൂപയും കിലോഗ്രാമിന് 203,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
സ്വർണവിലക്കുതിപ്പിന് ആവേശമാകുന്ന മറ്റുകാരണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |