കൊച്ചി: സ്വർണവില കുറഞ്ഞേക്കുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ചില രാജാക്കന്മാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ.
'പ്രവചിക്കാൻ ആളല്ല. കുറേ വർഷങ്ങൾക്ക് മുമ്പ്, അന്ന് പവന് പന്ത്രണ്ടായിരം രൂപയാണ്. ഇത് അമ്പതിനായിരത്തിലെത്തുമെന്ന് അപ്പോൾ ഞാൻ പറഞ്ഞു. അന്ന് സ്വർണത്തിന് ഇത്ര ഡിമാൻഡൊന്നും ഇല്ല. അങ്ങനെ ഒന്നുമല്ലാത്ത സമയത്ത് പവന് അമ്പതിനായിരം എന്നുപറഞ്ഞപ്പോൾ എല്ലാവരും എന്നെ കളിയാക്കി. അത് പറഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്വർണവില ഇരട്ടിയായി. അടുത്തവർഷമായപ്പോഴേക്ക് അമ്പതായി. പിന്നീട് ഞാൻ പറഞ്ഞത് അമ്പത് എന്നത് ഒരു ലക്ഷമാകുമെന്നാണ്.
പക്ഷേ ഇപ്പോൾ കണ്ടിട്ട് പഴയപോലെ പ്രവചിക്കാനാകുന്നില്ല. അന്ന് ഡോളർ കറൻസിയുടെ വേരിയേഷൻ, ഓയിൽ ഇതൊക്കെ ബാലൻസ് ചെയ്ത് ആവറേജ് സ്റ്റഡി നടത്താനാകും. ഇപ്പോൾ ഇതൊന്നും കണക്ടഡ് അല്ല. ഒരു ബാലൻസ്ഡ് അല്ല. വലിയ രാജ്യങ്ങളിലെയൊക്കെ രാജാക്കന്മാരും അധിപൻമാരുമൊക്കെ ചിന്തിക്കുകയാണ്, പതിനായിരം കിലോ സ്വർണം ബിനാമി സ്‌റ്റോക്ക് ചെയ്തുവച്ചിട്ട് ഇത്രമാസത്തിനുള്ളിൽ ഇരട്ടിയാക്കണമെന്ന്. ചറപറ കുറച്ച് ബോംബിട്ടു. അതോടെ സ്വർണവില അങ്ങട് കൂടി.
കുറച്ചുകാലം കഴിയുമ്പോൾ ഇനി കുറച്ചുകാലത്തേക്ക് യുദ്ധമൊന്നും വേണ്ടെന്ന് തീരുമാനിക്കും. എക്‌സാക്‌റ്റിലി ഇങ്ങനെയാണെന്നല്ല. എന്നാലും ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പുതിയ ഗെയിമുകളും ബിസിനസുകളുമൊക്കെയാണ്. ഓരോ കാലഘട്ടത്തിന്റേതാണ്. യുദ്ധമൊക്കെ ശാന്തമാകുമ്പോൾ കുറച്ച് വിലയൊക്കെ കുറഞ്ഞിരുന്നോട്ടെയെന്ന് കരുതും. വലിയ വലിയ ഗെയിമുകൾ ഇതിലുണ്ടെന്നാണ് പുതിയ ട്രെൻഡിൽ നിന്ന് മനസിലാക്കുന്നത്. എന്തായാലും ഒരു ലക്ഷം ആയല്ലോ. എനിക്ക് തോന്നുന്നത് 25 ശതമാനമെങ്കിലും വില താഴേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നു. ഇതൊക്കെ വലിയ വലിയ ആളുകളുടെ കൈകളിലാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |