ജീവിതപാതിയായി റിക്ക് വർഗീസിനെ കണ്ടെത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അർച്ചന കവി. ഇന്നലെയായിരുന്നു അർച്ചനയുടെയും റിക്കിന്റെയും വിവാഹം. ''മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കേൾക്കുമ്പോൾ അതോടെ തീർന്നെന്നും ജീവിതത്തിൽ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നാണ് ആളുകൾ കരുതുന്നത്. റിക്ക് വർഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാൻ കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരിൽ വീടുപണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ഞാൻ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതേ ടൈംപാസിന് മിണ്ടാം എന്നു കരുതി നോക്കിയതാണ്. ഞങ്ങൾ പെട്ടെന്ന് കണക്ടായി. മിണ്ടാൻ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു. തുടക്കത്തിൽ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു.
എന്നെ പരിചയപ്പെടുന്നവരോട് തുടക്കത്തിൽ തന്നെ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാൻ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോൾ ഓടും എന്നു നോക്കാനാണ്. ആളുകൾക്ക് കൂടെ ഉണ്ടാകുമെന്ന് പറയാൻ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങൾ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഞാനുമുണ്ടാകും എന്നൊക്കെ. പക്ഷേ റിക്കിന്റെ വാക്കുകളും പ്രവൃത്തിയും മാച്ച് ആകുന്നതായിരുന്നു. അറിയാമല്ലോ, നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. അവൻ നേരത്തേ വിവാഹിതനായിരുന്നില്ല. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷേ അവന്റെ പേരന്റ്‌സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.അർച്ചന കവിയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |