തിരുവനന്തപുരം:ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ.ആർ.സി.ടി.സി) ആഭിമുഖ്യത്തിൽ പഞ്ച ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര നവംബർ 21 മുതൽ 11 ദിവസത്തേക്ക് നടത്തും.ഗുജറാത്ത്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ള നാഗേശ്വർ,സോംനാഥ്,ഭീമാശങ്കർ,ത്രയംബകേശ്വർ,ഘൃഷ്ണേശ്വർ എന്നി ജ്യോതിർലിംഗ ക്ഷേത്രങ്ങളെയും ദ്വാരകയിലെ ശ്രീദ്വാരകാധീശ ക്ഷേത്രം,ബെയ്റ്റ് ദ്വാരക,രുഗ്മിണി മാതാക്ഷേത്രം,മഹാരാഷ്ട്രയിലെ പഞ്ചവടി,എല്ലോറ ഗുഹകൾ എന്നിവയും ബന്ധിപ്പിച്ചാണ് യാത്ര.31,930 രൂപയാണ് ടിക്കറ്റ് നിരക്ക്.കേന്ദ്ര,സംസ്ഥാന സർക്കാർ,പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ആഭ്യന്തര ടൂർ പാക്കേജിനുള്ള എൽ.ടി.സി സൗകര്യവും ലഭ്യമാണെന്ന് ഐ.ആർ.സി.ടി.സി ജോയിന്റ് ജനറൽ മാനേജർ പി.സാം ജോസഫ്,വിനോദ് നായർ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് www.irctctourism.com.ഫോൺ: 8287932095/ 42(തിരുവനന്തപുരം), 8287932082/ 24(എറണാകുളം),8287932098(കോഴിക്കോട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |