കൊച്ചി: ദീപാവലിയോട് അനുബന്ധിച്ച് പ്രമുഖ കമ്പനികൾ ഉപഭോക്താക്കൾക്ക് വിപുലമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഫോൺ. കാറുകൾ, കൺസ്യൂമർ ഉത്പന്നങ്ങൾ എന്നിവയ്ക് മികച്ച ആനുകൂല്യങ്ങളാണ് കമ്പനികൾ നൽകുന്നത്. മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ ബിഗ് ബാംഗ് ദീപാവലി സെയിൽ തുടങ്ങി. മോട്ടറോളയുടെ മുൻനിര സ്മാർട്ട്‌ഫോണുകളായ മോട്ടറോള എഡ്ജ് 60 പ്രൊ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടറോള റേസർ 60 എന്നിവ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം. ₹29,999 വിലയുള്ള മോട്ടറോള എഡ്ജ് 60 പ്രോ (8+256ജിബി മോഡൽ) 24,999 രൂപക്ക് ലഭിക്കും. ആപ്പിൾ ഐ ഫോൺ പ്രോയ്ക്കും മികച്ച ഓഫറുകളാണ് നൽകുന്നത്. ആമസോൺ, റിലയൻസ് റീട്ടെയിൽ എന്നിവയും മികച്ച ആനുകൂല്യങ്ങളാണ് മൊബൈൽ ഫോണുകൾ, ടി.വികൾ തുടങ്ങിയവയ്ക്ക് വാഗ്ദാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |