കൊച്ചി: തമിഴ്നാട്ടിൽനിന്ന് ട്രെയിനിൽ വന്നിറങ്ങിയ യുവാവിനെ അതേ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ ട്രാവൽസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന തിരുനെൽവേലി ആലൻകുളം അമ്മൻകോവിൽ സ്ട്രീറ്റിൽ പി. രാജേഷിന്റെ മൃതദേഹമാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ തലയറ്റ നിലയിൽ കണ്ടത്.
ഇന്നലെ പുലർച്ചെ 2.41ന് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിന്റെ മദ്ധ്യഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടത്. തല ട്രാക്കിലും ദേഹം പുറത്തുമായിട്ടാണ് കിടന്നത്. തിരുപ്പതി-കൊല്ലം എക്സ്‌പ്രസ് ട്രെയിൻ പ്ലാറ്റ്ഫോം വിട്ടയുടനെയാണ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആർ.പി.എഫ് ഉദ്യോഗസ്ഥർ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിനിൽനിന്ന് ഒരു യാത്രക്കാരൻ ട്രാക്കിന്റെ ഭാഗത്തേക്ക് ഇറങ്ങി നിൽക്കുന്നതായി കണ്ടെത്തി. ട്രെയിൻ പുറപ്പെട്ടപ്പോൾ തലവച്ചതായി കരുതുന്നു.
ട്രാവൽസിന്റെ ബസിൽ ക്ലീനിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. തിരുനെൽവേലിയിൽനിന്ന് ബന്ധുക്കൾ ഇന്ന് കൊച്ചിയിലെത്തും. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |