ഇടുക്കി : കനത്ത മഴയിൽ വൻതോതിൽ നാശ നഷ്ടം നേരിട്ട നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ അടിയന്തര സഹായം എത്തിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴ വൻ ദുരിതമാണ് ഈ പ്രദേശങ്ങളിൽ സൃഷ്ടിച്ചത്. നെടുങ്കണ്ടം താന്നിമൂട് മേഖല ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള റോഡുകളിൽ അഞ്ച് അടിയോളം ഉയരത്തിൽ ജലനിരപ്പ് ഉയർന്നു. വീടുകളിൽ വെള്ളം കയറി. കുന്തളംപാറ വി.ടി പടിയിൽ ഉരുൾപൊട്ടി കല്ലും മണ്ണും ഉൾപ്പെടെ സമീപത്തെ വീടുകളുടെ മുറ്റം വരെ ഒഴുകി. കുമളി ഒന്നാം മൈലിലും കുമളി ടൗണിന്റെ ചിലയിടങ്ങളിലും വെള്ളം ഇരച്ചുകയറി. കട്ടപ്പന കടമക്കുഴി മേഖലയിലും വ്യാപക നാശമാണുണ്ടായത്. ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിന് പ്രത്യേക സംഘത്തെ അയക്കണമെന്നും സലിംകുമാർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |