പാവറട്ടി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് മുല്ലശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വി.വി.ബാലൻ റോഡിന്റെയും നേതാജി റോഡിന്റെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അദ്ധ്യക്ഷതവഹിച്ചു. ബെന്നി ആന്റണി, ബിന്ദു സത്യൻ, കെ.പി. ആലി,ശ്രീദേവി ഡേവീസ്,ടി.ജി പ്രവീൺ, സുനീതി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
റോഡ് ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്ര മന്ത്രി പെരുവല്ലൂർ ഗവ.യു.പി സ്‌കൂൾ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തുനിന്നെങ്കിലും മന്ത്രി എത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |