പന്തളം : ലൈബ്രറി കൗൺസിൽ പന്തളം മേഖല സമിതി പുനസംഘടിപ്പിച്ചു. ഷാലികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പന്തളം മേഖല സമിതി കൺവീനർ കെ ഡി ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു .പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി പ്രദീപ് ,കെ എച്ച് ഷിജു ,ബി ബിനു എന്നിവർ സംസാരിച്ചു .ബി.ബിനു കൺവീനറായി 10 അംഗ മേഖല സമിതിയെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |