തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരുടെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എം.എ/ എം.എസ്.സി സൈക്കോളജി/ വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന. ഇവർ സാക്ഷ്യപത്രം ഹാജരാക്കണം. താത്പര്യമുള്ളവർ 27ന് രാവിലെ 10 മുതൽ അയ്യന്തോൾ സിവിൽലൈൻ ലിങ്ക് റോഡിലെ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2362517, 0487 2382573.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |