വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വി.ആർ.സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. തനത് ഫണ്ടിൽ നിന്നുള്ള 10.72 ലക്ഷവും ഡിപ്പാർട്ട്‌മെന്റ് ഫണ്ടിൽനിന്നുള്ള 15.72 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവും ഉൾപ്പെടെ 31.44 ലക്ഷം ഉപയോഗിച്ചാണ് നിർമ്മാണം. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അദ്ധ്യക്ഷയായി. ഭൂമി സംഭാവന ചെയ്ത അക്കരക്കുറിശി മനയിലെ കുടുംബാംഗങ്ങളെ ആദരിച്ചു. ഉണ്ണിക്കൃഷ്ണൻ കുറ്റിപറമ്പിൽ, ഷംസു വെളുത്തേരി, അസ്മാബി ലത്തീഫ്, എസ്.ഐശ്വര്യ, പ്രസന്ന അനിൽകുമാർ, കെ.കൃഷ്ണകുമാർ, കെ.ബബിത, എം.എച്ച്.രജിക, എം.കെ.മോഹനൻ, മണമ്മൽ ശശിമേനോൻ, മഞ്ജു ജോർജ്, സിമി റഷീദ്, സുരേഷ് പണിക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |