തൃശൂർ: ആരോഗ്യ സർവകലാശാലയുടെ ഐ.ടി വിഭാഗം വികസിപ്പിച്ചെടുത്ത പുതിയ ഡിജിറ്റൽ സംരംഭങ്ങൾ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്റിനായുള്ള (ബി.എസ്.സി നഴ്‌സിംഗ് ഇയർ സ്‌കീം) ഓൺലൈൻ പോർട്ടലിന്റെയും എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായുള്ള ഓൺലൈൻ പോർട്ടലിന്റെയും ഉദ്ഘാടനവും വൈസ് ചാൻസലർ നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. സി.പി.വിജയൻ, രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്.അനിൽകുമാർ, ഫിനാൻസ് ഓഫീസർ എം.എസ്.സുധീർ, ഡീൻ അക്കാഡമിക് ഡോ. ആർ.ബിനോജ്, ഡീൻ റിസർച്ച് ഡോ. കെ.എസ്.ഷാജി, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ, സിസ്റ്റം മാനേജർ ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |