സോഷ്യൽ മീഡിയയിൽ നിങ്ങൾ സമയം ചെലവഴിക്കാറുണ്ടെങ്കിൽ അടുത്തിടെ വൈറലായ ഒരു വീഡിയോ ശ്രദ്ധിച്ചിട്ടുണ്ടാകും. പുള്ളിപ്പുലിയിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ നായ്ക്കൾ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രണ്ട് നായ്ക്കൾ ചേർന്നാണ് സ്കൂൾ യൂണിഫോം ധരിച്ച കുട്ടിയെ പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയുടെ നേർക്ക് പൊടുന്നനെയാണ് ഒരു പുലി ചാടി വീണത്. എന്നാൽ രക്ഷകരായി നായ്ക്കൾ എത്തുകയായിരുന്നു. അവ യാതൊരു പ്രയാസവുമില്ലാതെ പുള്ളിപ്പുലിയെ ഓടിച്ചുവിടുന്നതാണ് വൈറലായ വീഡിയോയിൽ കാണിക്കുന്നത്.
ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തെക്കുറിച്ചുള്ള ആധികാരിതകയെക്കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 'നായ കുട്ടിയെ രാവിലെ സ്കൂളിൽ കൊണ്ടുവിടുകയും തിരികെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുമായിരുന്നു. വഴിയിൽ വച്ച് ഒരു പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചു...! മനുഷ്യനേക്കാൾ വിശ്വസ്തനാണ് നായ്ക്കളെന്ന് വീണ്ടും തെളിയിച്ചു. ഇത് ശരിക്കും നടന്ന സംഭവമാണോ അതോ എഐ ജനറേറ്റ് ചെയ്ത വീഡിയോ ആണോ? എന്താണ് നിങ്ങൾ കരുതുന്നത്?' ഇങ്ങനെ അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
ഒട്ടേറെ പേർ വീഡിയോ എഐ സൃഷ്ടിച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എന്തിനാണ് ആളുകൾ ഇത്തരത്തിലുള്ള വ്യാജ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്, ഇതിലൂടെ അവർക്ക് എന്ത് കിട്ടാനാണ്?' ഒരാൾ കമന്റ് ചെയ്തു. 'ദൃശ്യങ്ങൾ ശരിക്കുമുള്ളതോ എഐ ജനറേറ്റഡ് ആയതോ ആകട്ടെ ഇത് നൽകുന്ന സന്ദേശമാണ് ശ്രദ്ധിക്കേണ്ടത്. നായകളുടെ വിശ്വസ്തതയും കുട്ടികളെ സംരക്ഷിക്കാനുള്ള അവരുടെ കഴിവും പ്രത്യേകം എടുത്തു പറയണം. എഐ വീഡിയോ ആണെങ്കിൽ പോലും യാത്ഥർത്ഥ ജീവിതത്തിലും നായകൾ പലപ്പോഴും കുട്ടികളെ സംരക്ഷിക്കാൻ റിസ്ക്ക് എടുക്കാറുണ്ട്', മറ്റൊരാൾ കമന്റ് ചെയ്തു.
ഇതിനിടെ ചില ഉപയോക്താക്കൾ ചാറ്റ്ബോട്ടായ ഗ്രോക്കിനെ ദൃശ്യങ്ങൾ ടാഗ് ചെയ്യുകയും വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചോദ്യം ഉയർത്തുകയും ചെയ്തു. പ്രചരിക്കുന്ന വീഡിയോ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഗ്രോക്ക് ഉൾപ്പെടെയുള്ള ഫാക്റ്റ് ചെക്കുകൾ സ്ഥിരീകരിച്ചു. നായകളുടെ വിശ്വസ്തതയെക്കുറിച്ചുള്ള സന്ദേശം ശക്തമാണെങ്കിലും പ്രചരിക്കുന്ന ദൃശ്യം യാഥാർത്ഥമല്ലെന്നും ചാറ്റ്ബോട്ടായ ഗ്രോക്ക് വ്യക്തമാക്കി.
डॉगिश भाई एक बच्चे को सुबह स्कूल छोड़कर और फिर लेकर आता था रास्ते में एक लेपर्ड ने बच्चे पर हमला कर दिया...!
— Anjum Samachar (@anjumsamachar) October 17, 2025
डॉगिश भाई ने भी साबित कर दिया कि इंसान से वह ज्यादा वफादार है
आपको क्या लगता है कि यह वास्तविकता है यह फिर AI जेनरेट वीडियो है? pic.twitter.com/MbFJSy5Ttk
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |