തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പട്ടികജാതി വഞ്ചനയ്ക്കെതിരെ ഇന്ന് ബി.ജെ.പി പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ അവകാശ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.പട്ടികജാതി ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക,കുടിശിക വരുത്തിയ പട്ടികജാതി വിദ്യാർത്ഥികളുടെ മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.രാവിലെ 10ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്,വൈസ് പ്രസിഡന്റ് അഡ്വ.പി.സുധീർ,സെക്രട്ടറി പന്തളം പ്രതാപൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |