തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന്റെ നേതൃത്വത്തിൽ ജോയിന്റ് സൂപ്രണ്ട് അഖിൽ എസ്. നായരിൽ നിന്നു ക്ഷേത്രം മാനേജർ എൻ.കെ അനിൽകുമാറും അഡ്‌മിനിസ്ട്രേററീവ് ഓഫീസർ എ.ജി. ശ്രീഹരിയും ചേർന്നാണ് കൊടിക്കയർ ഏറ്റുവാങ്ങിയത്.
ചടങ്ങിൽ ക്ഷേത്രം ജീവനക്കാരനായ കൃഷ്‌ണകുമാർ.ബി പങ്കെടുത്തു. ജയിൽ ഉദ്യോഗസ്‌ഥരായ സൂരജ്, അനന്തു, ജോസ്' വർഗീസ്, സജി, കിഷോർ, റീഷ്, വിൻസന്റ്, നിതീഷ, മീനുകുട്ടി, മനോജ് എന്നിവർ പങ്കെടുത്തു.
കൊടിക്കയർ നിർമ്മാണം സെൻട്രൽ ജയിലിൽ
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് കയർ നിർമ്മിക്കുന്നത്. അന്തേവാസികൾ ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ടുള്ള കയറിന്റെ നിർമ്മാണം.
ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേറ്റിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും. നാളെ രാവിലെ 8.45 നും 9.45നും ഇടയ്ക്ക് ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ അൽപശി ഉത്സവത്തിന് തുടക്കമാകും. 28നാണ് വലിയ കാണിക്ക. ,29 ന് പള്ളിവേട്ട.. 30 ന് ശംഖുംമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ആറാട്ട് ഘോഷയാത്രയ്ക്ക്
പ്രത്യേക പാസ്
സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്‌തജനങ്ങൾക്ക് ക്ഷേത്രത്തിൽ നിന്നു പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |