പാറശാല: കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ സ്‌കൂട്ടർ യാത്രക്കാരെ തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വിലകൂടിയ വാച്ചും കൈക്കലാക്കിയ രണ്ട് യുവാക്കൾ പൊഴിയൂർ പൊലീസിന്റെ പിടിയിലായി. കാരോട് അയിര ചൂരക്കുഴി റോഡരികത്ത് വീട്ടിൽ ബിബിൻ (27), അയിര മാറുവിള വീട്ടിൽ സുജൻ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാത്രി 11.30ന് ബൈപ്പാസ് റോഡിൽ ചെങ്കവിളക്ക് സമീപത്ത് വച്ചാണ് സംഭവം. സ്‌കൂട്ടറിൽ വരുകയായിരുന്ന വിദ്യാർത്ഥികളെ ഇരുവരും ചേർന്ന് തടഞ്ഞ് നിറുത്തിയ ശേഷം വിട്ടയ്ക്കാനായി പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ വിസമ്മതിച്ചത് കാരണം പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തി ഒരു വിദ്യാർത്ഥിയുടെ വിലകൂടിയ വാച്ച് കൈക്കലാക്കിയ ശേഷം ഇരുവരെയും അടുത്തുള്ള എ.ടി.എം ൽ എത്തിച്ച് പണം പിൻവലിപ്പിച്ചു.
ഫോട്ടോ; കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ സ്‌കൂട്ടർ യാത്രക്കാരെ തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വിലകൂടിയ വാച്ചും കൈക്കലാക്കിയ പ്രതികൾ പൊലീസിന്റെ പിടിയിലായതിനെ തുടർന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |