തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്,വിവിധ ജില്ലകളിൽ 1000 സ്‌പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കും.വിരമിച്ച പൊലീസുദ്യോഗസ്ഥർ,മുൻ സൈനികർ,എൻസിസി കേഡറ്റുകൾ എന്നിവരെയാണ് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,തൃശൂർ ജില്ലകളിൽ 660 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുക.പരമാവധി 60 ദിവസത്തേക്കാണു നിയമനം.കഴിഞ്ഞ വർഷം 750 ഉദ്യോഗസ്ഥരെ ഈ രീതിയിൽ നിയമിച്ചിരുന്നു.സേനയിൽ നിന്നുള്ളവരെ നിയമിക്കുന്നത് പതിവ് കൃത്യനിർവഹണത്തെ ബാധിക്കുമെന്നതിനാലാണു സ്‌പെഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.ഇതുസംബന്ധിച്ച,സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |