ന്യൂഡൽഹി: മുതിർന്ന് ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസ്രാണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ദീപാവലി ആശംസകൾ നേർന്നിരുന്നു. 350ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെയാണ് പ്രശസ്തനായത്. ഭൂൽ ഭൂലയ്യ, ധമാൽ, ബണ്ട് ഓർ ബബ്‌ലി, ആൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങിയവയാണ് സമീപകാലത്തെ ഹിറ്റ് ചിത്രങ്ങൾ.
350ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെയാണ് കൂടുതൽ പ്രശസ്തനായത്. ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബാബ്ലി 2, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |