ശിവഗിരി : ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെ ഭാഗമായി ഈ മാസത്തെ സത്സംഗം ഇന്നും നാളെയും ശിവഗിരി മഠത്തിൽ നടക്കും. രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആചാര്യനായി സത്സംഗം ആരംഭിക്കും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ശിവനാരായണ തീർത്ഥ, സഭരജിസ്ട്രാർ കെ.ടി.സുകുമാരൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
തീർത്ഥാടനം :
യോഗം ഇന്ന്
93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണ സമ്മേളനം ഇന്ന് വൈകിട്ട് 3ന് ശിവഗിരി മഠത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കും. ട്രസറ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ വിശദീകരണം നല്‍കും. ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും ഭക്തജനങ്ങളും ഉൾപ്പെടെ പങ്കെടുക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |