അഭിമുഖം
തിരുവനന്തപുരം:വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (സീനിയർ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 179/2025), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 585/2024) തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ (കാറ്റഗറി നമ്പർ 735/2024), വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 524/2024, 525/2024), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (എസ്.ഐ.യു.സി.നാടാർ, എസ്.സി.സി.സി., പട്ടികജാതി) (കാറ്റഗറി നമ്പർ 443/2024, 444/2024, 445/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1- ജനറൽ കാറ്റഗറി)(കാറ്റഗറി നമ്പർ 325/2024), സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 529/2024) എന്നവയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക
മ്യൂസിയം ആൻഡ് സൂ വകുപ്പിൽ മേസൺ (കാറ്റഗറി നമ്പർ 281/2024),പാലക്കാട്,മലപ്പുറം,കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 045/2024),എറണാകുളം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 746/2024) എന്നിവയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക
ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (ധീവര) (കാറ്റഗറി നമ്പർ 503/2024) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |