തിരുവനന്തപുരം:ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന അദ്ധ്യക്ഷനായി ഡോ.ദേവിൻ പ്രഭാകർ (തിരുവനന്തപുരം), സെക്രട്ടറിയായി ഡോ.വി.എം.മുഹമ്മദ് ഹാഷിം (കോഴിക്കോട്),ട്രഷററായി ഡോ.അനീസ് അലി (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.കൊച്ചിയിലെ മറൈൻ ഇൻ ഹോട്ടലിൽ നടന്ന ക്യു.പി.എം.പി.എയുടെ 51-ാം വാർഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. ഉപാദ്ധ്യക്ഷന്മാരായി ഡോ.മോഹൻ സുന്ദരം (കോഴിക്കോട്),ഡോ.മോഹൻ.ജി.മാധവമംഗലം (കോഴിക്കോട്), ഡോ.അഭിലാഷ് ബൽസലം (തിരുവനന്തപുരം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഡോ.മുരളി (കോഴിക്കോട്),ഡോ.ചാർലി ചെറിയാൻ (ചെങ്ങന്നൂർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |