തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഇന്നലെ രാജ്ഭവനിൽ അത്താഴത്തിന് ഒരുക്കിയത് ചോറും ബീൻസ് തോരനും മുരിങ്ങക്ക സൂപ്പും ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഭക്ഷണം. ഒപ്പം കരിക്ക് പുഡ്ഡിംഗും. ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിൾ കോലാപൂരി, മിക്‌സഡ് വെജിറ്റബിൾ കിച്ചടി, തൈര്, പപ്പടം, അച്ചാർ, വെജിറ്റബിൾ ലീഫ് സാലഡ്, വെജിറ്റബിൾ കബാബ്, മസൂർദാൽ (ചുവന്ന പരിപ്പ് )ഫ്രൈ, കൂൺ നെയ്യ് റോസ്റ്റ്, കാപ്‌സിക്കം ബജി, ബിന്ദി ഫ്രൈ എന്നിവയുമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ഭക്ഷണം തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |