കോട്ടയം: എസ്കോർട്ട് വാഹനങ്ങൾക്ക് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം. അപ്രതീക്ഷിതമായാണ് വെള്ളപ്പേപ്പർ ഉയർത്തി വഴിയരികിൽ നിന്നിരുന്ന മദ്ധ്യവയസ്കൻ വാഹനത്തിന് മുന്നോട്ടു ചാടിയത്. 'സർ ഒരുപരാതിയുണ്ട് '. ചുറ്റും നടന്ന് കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. അപ്രതീക്ഷിത സംഭവത്തിനിടെ പ്രവർത്തകർ പാഞ്ഞെത്തി ഇയാളെ തടഞ്ഞു. പൊലീസെത്തിയപ്പോഴേയ്ക്കും കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ പള്ളിക്കത്തോട്ടിലെ കലുങ്കുസഭ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി മന്ത്രി വാഹനത്തിന് മുന്നിലെത്തിയത്. സാമ്പത്തിക സഹായമായിരുന്നു ആവശ്യമെങ്കിലും കടലാസിൽ ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. പ്രവർത്തകരിൽ ഒരാൾ ഷാജിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് ഷാജിയെ കൂട്ടിക്കൊണ്ടുപോയി സമാധിനിപ്പിച്ച് കാര്യങ്ങൾ മനസിലാക്കി. സഹായം നൽകി മടക്കി. പൊലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നാരോപിച്ച് പരാതിയുമായി ബി.ജെ.പിയും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |