പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ആലത്തൂർ ഡിവൈ.എസ്.പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്. ഡിവൈ.എസ്.പി ആർ. മനോജ് കുമാറാണ് ആചാരലംഘനം നടന്നുവെന്നാരോപിച്ച് സ്റ്റാറ്റസ് ഇട്ടത്. സംഭവം വിവാദമായതോടെ സ്റ്റാറ്റസ് മനോജ് കുമാർ നീക്കം ചെയ്തു. താനൊരു ട്രെയിൻ യാത്രയിലായിരുന്നെന്നും വാട്ട്സാപ്പിൽ വന്ന സന്ദേശം അബദ്ധത്തിൽ സ്റ്റാറ്റസ് ആയതാണെന്നുമാണ് വിശദീകരണം. രാഷ്ട്രപതിക്കൊപ്പം യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാം പടി ചവിട്ടിയത് കടുത്ത ആചാരലംഘനമാണെന്നും, ഈ വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും നാമജപ യാത്ര നടത്താത്തത്. ഇത് പിണറായി വിജയനോ മറ്റ് മന്ത്രിമാരോ ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു പുകില് എന്നും വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |