□361 പേർക്കെതിരെ കേസ് □ ഡി.വെെ.എഫ്.ഐ നേതാവ് ഒന്നാം പ്രതി
കോഴിക്കോട്: . അക്രമം ആസൂത്രിതമാണെന്ന് കണ്ണൂർ മേഖല ഡി.ഐ.ജി. യതീഷ്ചന്ദ്ര പറഞ്ഞിരുന്നു.
മുഖം മറച്ചെത്തിയവരും അക്രമത്തിൽ പങ്കെടുത്തതായി സി.സി.ടി.വി.ദൃശ്യത്തിലുണ്ട്. ഇവരിൽ പുറത്തുനിന്ന് എത്തിയവരുമുണ്ടെന്നാണ് സംശയം. കലാപശ്രമം, വഴിതടയൽ, അന്യായമായി സംഘം ചേരൽ, വധശ്രമം, പൊലീസുകാർക്കെതിരെ അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി 361 പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഇതിൽ ഒരു കേസിൽ ഡി.വെെ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും ബ്ളോക്ക് പഞ്ചായത്തംഗവുമായ ടി.മെഹറൂഫ് ഒന്നാം പ്രതിയാണ്. അനുരഞ്ജന ശ്രമവുമായി സ്ഥലത്തെത്തി കല്ലേറ് തടയാൻ ശ്രമിച്ച മെഹ്റൂഫിനെ പ്രതിയാക്കിയത് വിവാദത്തിനും പ്രതിഷേധത്തിനുമിടയാക്കി.
സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ ഒളിവിലാണ്. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിറുത്തിയായിരുന്നു കല്ലേറെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ ഉൾപ്പെടെ 19 പൊലീസുകാർക്കും മുപ്പതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വടകര റൂറൽ എസ്.പി. കെ.ഇ. ബെെജുവിന് പ്ലാസ്റ്റിക് സർജ്ജറി നടത്തി. വലത് മൂക്ക്, ചുണ്ട്, മോണ എന്നിവയ്ക്കാണ് മുറിവേറ്റത്. പല്ല് പൊട്ടി. വലതുകാലിനും പരിക്കുണ്ട്. കല്ലേറിൽ ഇടതു കണങ്കാലിന് പരിക്കേറ്റ എ.എസ്.ഐ സൂരജിനും ശസ്ത്രക്രിയ നടത്തി. പ്ളാന്റിനും അവിടത്തെ 11 വാഹനങ്ങൾക്കും തീയിട്ടത്തിലൂടെ നാലു കോടിയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം. ഏഴ് വലിയ വാഹനങ്ങളും ഒരു ഓട്ടോയും മൂന്ന് ഇരുചക്രവാഹനങ്ങളുമാണ് കത്തി നശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |