കൊച്ചി: എറണാകുളം വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചും ക്യാരംസ് അസോസിയേഷൻ ഒഫ് എറണാകുളവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ക്യാരംസ് ചാമ്പ്യൻഷിപ്പ് പാലാരിവട്ടം വൈ.എം.സി.എയിൽ ഇന്ന് ആരംഭിക്കും. രാവിലെ 10ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ആർ. സനീഷ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷനാകും. ക്യാരം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ജിജി. മുഖ്യാതിഥിയായിരിക്കും. എബ്രഹാം സൈമൺ, മറ്റോ തോമസ്, ജോസഫ് വിജയൻ, ആന്റോ ജോസഫ് എന്നിവർ സംസാരിക്കും. മത്സരങ്ങൾ 26ന് സമാപിക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |