കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ശ്രീലങ്കൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ചാവറ ലൈബ്രറി ഹാളാണ് വേദി. ഒക്ടോബർ 28, 29 തീയതികളിൽ വൈകീട്ട് 5.30 നാണ് പ്രദർശനം. 28ന് പ്രസന്ന ജയക്കൊടി സംവിധാനം ചെയ്ത '28", 2014 ൽ സിംഹള ഭാഷയിൽ റിലീസ് ചെയ്ത ഈ ചിത്രം നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 29ന് അശോക ഹന്ദഗമ സംവിധാനം ചെയ്ത 'അൽബോറാഡ". 2021ൽ റിലീസ് ചെയ്ത ഈ ചിത്രം 2022 ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷക ശ്രദ്ധ നേടി. 28ന് ശ്രീലങ്കൻ സിനിമയെക്കുറിച്ച് എം. രാമചന്ദ്രന്റെ പ്രഭാഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |