
കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭ, കുടുംബശ്രീ മിഷൻ, നിർമ്മാൺ ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാമൻ മാപ്പിള ഹാളിൽ തൊഴിൽമേള സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സാബു മാത്യു അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.രമേശ് മുഖ്യപ്രഭാഷണം നടത്തി. ദീപമോൾ, മോഹനൻ, പി.ജി ജ്യോതിമോൾ, നളിനി ബാലൻ, അനൂപ് ചന്ദ്രൻ, കെ.ജി പ്രീതമോൾ, ടോണി, ബിന്ദു കെ.നായർ, അമൃത, നിസാം, പി.ജി രാജേഷ്, സുനു മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |