മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാംപ് ഫോളോവർമാരുടെ (സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി മുതലായവർ) നിലവിലുള്ള ഒഴിവിലേക്കും 2025-26 ശബരിമല, മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പോലീസുകാർക്കുള്ള മെസ് നടത്തിപ്പ് ആവശ്യാർത്ഥം 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നു. സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി 28ന് രാവിലെ 10ന് എം.എസ്.പി ആസ്ഥാനത്ത് വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. താത്പര്യമുള്ളവർ അന്നേദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |