
കണ്ണൂർ: കണ്ണൂർ പുഷ് പോത്സവം അടുത്ത ജനവരിയിൽ സംഘടിപ്പിക്കാൻ ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കളക്ടർ അരുൺ കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.രത്നാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം.ബാലചന്ദ്രൻ വരവ് ചിലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ.കെ.സി വത്സല സംസാരിച്ചു. എം കെ മൃദുൽ നന്ദി പറഞ്ഞു.
ഭാരവാഹികൾ: അരുൺ കെ.വിജയൻ (പ്രസിഡന്റ്), ബി പി റൗഫ്, ഡോ.കെ.സി വത്സല, ജ്യോതി കുമാരി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കണ്ണൂർ വൈസ് പ്രസിഡന്റുമാർ),പി.വി.രത്നാകരൻ (സെക്രട്ടറി),എം.കെ.മൃദൂൽ, സി അബ്ദുൽ ജലീൽ (വൈസ് പ്രസിഡന്റ്), കെ.എം.ബാലചന്ദ്രൻ (ട്രഷറർ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി.വിനീഷ്, വി.പി.കിരൺ, കെ.സുലൈമാൻ, ടി.പി.വിജയൻ, ടി.വേണുഗോപാലൻ, ഇ.ജി.ഉണ്ണികൃഷ്ണൻ, പി.പി.കെ.പ്രകാശൻ, ഇ.ടി.സാവിത്രി, പ്രമോദ് കരുവാത്ത്. (എക്സി.കമ്മിറ്റി അംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |