ചേർത്തല:വയലാർ ഫാൻസിന്റെ നേതൃത്വത്തിൽ വയലാർ രാമവർമ്മയുടെ 50-ാമത് ചരമവാർഷികം പ്രമാണിച്ച് നാളെ അക്ഷര സൗഹൃദ യാത്രയും അനുസ്മരണവും ഒരുക്കും.വയലാർ രാഘവപ്പറമ്പിലേക്കുള്ള യാത്ര രാവിലെ 9ന് എസ്.എൽ പുരം സദാനന്ദൻ സ്മാരകത്തിൽ രക്ഷാധികാരി ഡോ.ടി.പ്രദീപ് ഉദ്ഘാടനംചെയ്യും. ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ,എസ്.രാധാകൃഷ്ണൻ,അളപ്പന്തറ രവി, ആർ. രവികുമാർ എന്നിവർ സംസാരിക്കും.10.30ന് വയലാർ രാഘവപ്പറമ്പിലെ അനുസ്മരണം കൊച്ചി സൈബർഡോം പൊലീസ് ഇൻസ്‌പെക്ടർ എ.അനന്തലാൽ ഉദ്ഘാടനംചെയ്യും. ടി.പി. സുന്ദരേശൻ അദ്ധ്യക്ഷനാകും. നോവലിസ്റ്റ് ഷാജി മഞ്ജരി അനുസ്മരണപ്രഭാഷണം നടത്തും. 'നങ്ങേലിയാണിവൾ' കൃതിയുടെ രചയിതാവ് ലീല രാമചന്ദ്രന് വയലാർ ഫാൻസ് പുരസ്‌കാരം വയലാർ ശരച്ചന്ദ്രവർമ സമ്മാനിക്കും.നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ മുഖ്യാതിഥിയാകും.കരപ്പുറം രാജശേഖരൻ,ആർ.സബീഷ്,ടി.വി ഹരികുമാർ,ഡോ.ആഷ,പി.ബി.വിനോദ്കുമാർ,ഷിന്റു,വെട്ടയ്ക്കൽ മജീദ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |