
തിരുവല്ല : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം നാളെ ഇരവിപേരൂർ ശങ്കരമംഗലം ഹാളിൽ നടക്കും. രാവിലെ 9.30ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. വി.കെ.ടി.എഫ് ജില്ലാപ്രസിഡന്റ് ബി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ടി.എ.റെജികുമാർ കണക്കും, സംസ്ഥാന ജനറൽസെക്രട്ടറി ആർ.വി ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, ട്രഷറർ അഡ്വ.ആർ.സനൽകുമാർ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |